Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nine-day Service

Thrissur

തൃ​ശൂ​ർ തി​രു​ഹൃ​ദ​യ ല​ത്തീ​ൻ പ​ള്ളി​യി​ൽ ഉൗ​ട്ടു​തി​രു​നാ​ൾ ഒ​ന്പ​തി​ന്

തൃ​ശൂ​ർ: തൃ​ശൂ​ർ തി​രു​ഹൃ​ദ​യ റോ​മ​ൻ കാ​ത്ത​ലി​ക് ല​ത്തീ​ൻ പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ഉൗ​ട്ടു​തി​രു​നാ​ൾ ഒ​ന്പ​തി​ന്.

ര​ണ്ടു​ല​ക്ഷം​പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ഷൈ​ജ​ൻ ക​ള​ത്തി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഒ​ൻ​പ​തി​ന് പു​ല​ർ​ച്ചെ 5.30നു ​ദി​വ്യ​ബ​ലി, നൊ​വേ​ന​യോ​ടെ തു​ട​ക്ക​മാ​കും. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കാ​ൻ ബി​ഷ​പ്പു​മാ​രാ​യ ഡോ. ​ജ​സ്റ്റി​ൻ അ​ല​ക്സാ​ണ്ട​ർ മ​ഠ​ത്തി​പ്പ​റ​ന്പി​ൽ, ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ, മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​രും ഉൗ​ട്ടു​തി​രു​നാ​ൾ പൊ​ന്തി​ഫി​ക്ക​ൻ ദി​വ്യ​ബ​ലി​ക്ക് കോ​ട്ട​പ്പു​റം രൂ​പ​ത ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ലും നേ​തൃ​ത്വം ന​ൽ​കും. ആ​ഘോ​ഷ​ത്തി​നാ​യി നാ​ലാ​യി​രം ച​തു​ര​ശ്ര​അ​ടി​യു​ള്ള പ​ന്ത​ലും മ​റ്റു സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ങ്ങി. ആ​യി​ര​ത്തി​ല​ധി​കം വോ​ള​ന്‍റി​യ​ർ​മാ​ർ നി​യ​ന്ത്രി​ക്കും. എ​ട്ടി​ന് ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ്ര​സു​ദേ​ന്തി​മാ​രാ​കും. തി​രു​നാ​ൾ പ്ര​സു​ദേ​ന്തി കൂ​പ്പ​ണും നേ​ർ​ച്ച കൂ​പ്പ​ണും ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ണ്.

മു​ൻ​വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ നി​ർ​ധ​ന​രോ​ഗി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം. ഡ​യാ​ലി​സി​സ് ഫ​ണ്ട്, ഭ​വ​ന​നി​ർ​മാ​ണ സ​ഹാ​യം എ​ന്നി​വ ന​ൽ​കി തി​രു​നാ​ളി​നെ കാ​രു​ണ്യ​ത്തി​രു​നാ​ളാ​ക്കി മാ​റ്റു​മെ​ന്നു ഫാ. ​ഷൈ​ജ​ൻ ക​ള​ത്തി​ൽ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​ഹ​വി​കാ​രി അ​ജ​യ് ആ​ന്‍റ​ണി പു​ത്ത​ൻ​പ​റ​ന്പി​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബ്രി​സ്റ്റോ തൈ​പ്പാ​ട​ത്ത്, ജോ. ​ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ണ്‍​ലി മാ​ത്യു, പാ​രി​ഷ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡീ​ന ജോ​ണ്‍​സ​ണ്‍, കൈ​ക്കാ​ര​ൻ​മാ​രാ​യ റോ​മി തോ​മ​സ്, മൈ​ക്കി​ൾ നെ​റോ​ണ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up